പൊട്ടിച്ചിരിയുടെ അലകളും സന്താപത്തിന്റെ ചുഴിക്കുത്തുകളുമായി ഒഴുകുന്ന ജീവിത സരണിയുടെ മണല്‍ത്തീരത്ത് നാമുണ്ടാക്കുന്ന ഒഴുക്കുപാടുകളാണ് ഓര്‍മ്മകള്‍. ആ ഒഴുക്കിനെതിരെ മനസ്സുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ അവ നമുക്കു വീണ്ടും കാണാം. ചിലവ പൂര്‍ണമായും മാഞ്ഞു പോയിരിക്കും. ചിലത് പായല്‍ പിടിച്ചു മങ്ങിയിരിക്കും. എന്നാല്‍ മറ്റു ചിലവയാവട്ടെ, ഒട്ടും മങ്ങാതെ പൂര്ണ്ണരൂപത്തില്‍ അവിടെ തന്നെ അവശേഷിക്കുന്നുണ്ടാവും.ചിരിയുടെയും കരച്ചിലിന്റെയുമൊക്കെ കക്കകളും മുത്തുകളും അതില്‍ പറ്റിപ്പിടിച്ചിരിക്കും. അവ പെറുക്കിയെടുക്കുമ്പോള്‍ കിട്ടുന്നത് മനസ്സിന് വല്ലാത്തൊരു സുഖമാണ്.
നമ്മുടെ ജീവിത ചരിത്രമാണ് ഓര്‍മ്മകള്‍. അത് നാം തന്നെ സൃഷ്ടിക്കുന്നതാണ്.........
നമ്മുടെ ജീവിത ചരിത്രമാണ് ഓര്‍മ്മകള്‍. അത് നാം തന്നെ സൃഷ്ടിക്കുന്നതാണ്.........
:-)
ReplyDeleteആ ഒഴുക്കിനെതിരെ മനസ്സുകോണ്ട് യാത്ര ചെയ്യാന്‍ സമയമില്ലാത്തവരും ഇല്ലേ ഇവിടെ?
ReplyDeleteഭാവി മാത്രം കാണുന്ന മനുഷ്യര്‍ ...
മുന്‍വശത്തു മാത്രം കണ്ണുള്ള മനുഷ്യര്‍ ...