{എന്റെ അദ്ധ്യാപക ജീവിതത്തിലെ അനുഭവങ്ങള്‍ എഴുതാനാണ് ഉദ്ദേശിച്ചതെങ്കിലും ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് കവിത തര്‍ജമ ചെയ്തത് വെച്ചു തുടങ്ങാം എന്ന് വിചാരിക്കുന്നു...}
ഏകാന്തനായ ശുനകന്‍
മെലിഞ്ഞൊരു പട്ടിയാവുന്നു - ഞാന്‍
ബുദ്ധിയുള്ളോരു പട്ടി.
ഏകനായി കാടു തോറും
പാത തോറും തെരുവ് തോറും
തെണ്ടി നടക്കലെ ജോലി.
എല്ലാം സഹിച്ചു തളര്‍ന്നോന്‍
തീറ്റ തേടിയലഞ്ഞു തളര്‍ന്നോന്‍
ചീത്തയായൊരു പട്ടിയാവുന്നു - ഞാന്‍
ഭ്രാന്തനായൊരു പട്ടി.
ആടിനെ കൊന്നും കവര്‍ന്നും - രാത്രിയില്‍
ചന്ദ്രനു നേരെ കുരച്ചും
രാത്രി മനുജന്റുറക്കം കെടുത്തിയും
ഞാനൊരു കേമനാവുന്നു.
സ്വാതന്ത്ര്യമുള്ളോരു പട്ടിയാവുന്നു - ഞാന്‍
കാല് നക്കാത്തൊരു പട്ടി.
അരോഗ്യമില്ലാതെ, ഭക്ഷണം തേടി -
കവാടത്തില്‍ മുട്ടാതെ
കൂട്ടുകാരില്ലാതെ, തിന്നാന്‍,കുടിപ്പാനു-
മില്ലാതെ തെണ്ടി നടക്കുന്ന പട്ടി.
അടയുന്ന വാതിലും ചീറും ശിലകളും
തുപ്പും ചവിട്ടും വെറുപ്പും
മാത്രമെ ബാക്കിയാവുന്നു.
ചിലരെന്റെ കൂടെ വരുന്നു - പക്ഷെ
അവരും പിരിഞ്ഞുപോവുന്നു
എനിക്ക് താണ്ടേണ്ടൊരു പാതയെത്ര
കഠിനമായുള്ളതാണോര്‍ക്കുന്നു ഞാന്‍.
എത്രയും നല്ലതാണെന്റെ പാത
സുസ്ഥിരമായൊരു പാതയല്ലോ.
അന്വേഷണത്തിന്‍ വിശപ്പുമായി
ഏകനായ് യാത്ര തുടരുന്നേന്‍.
അന്വേഷണത്തിന്‍ വിശപ്പുമായി
ReplyDeleteഏകനായ് യാത്ര തുടരുന്നേന്‍.
നന്നായിട്ടുണ്ട്