Thursday, March 25, 2010
Friday, March 5, 2010
അറിവുകള്‍ വിരല്‍ത്തുമ്പില്‍ നില്‍ക്കുമ്പോള്‍
എന്നാല്‍ ഇതിനൊരു മറുവശം കൂടി ഉണ്ട്. നമുക്കറിയേണ്ട കാര്യങ്ങള്‍ ഇന്റര്‍നെറ്റ് "സെര്‍ച് എഞ്ചിനില്‍" നല്‍കിയാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പല പല സൈറ്റ്-കളില്‍ നിന്നും നമുക്ക് ലഭിക്കും. പക്ഷെ, മുന്‍പൊക്കെ ഒരു കാര്യത്തെ പറ്റി അറിയണമെങ്കില്‍ അറിവുള്ളവരോടു ചോദിക്കുകയോ പുസ്തകങ്ങള്‍ വായിക്കുകയോ വേണമായിരുന്നു. നമുക്ക് വേണ്ട കാര്യങ്ങള്‍ ഏതു പുസ്തകത്തിലാണ് ഉള്ളതെന്ന് പോലും പലപ്പോഴും അറിയുമായിരിക്കില്ല. അതുകൊണ്ടു തന്നെ ഒരു കാര്യം തിരയുന്നതിന്റെ ഭാഗമായി ഒരു പാടു പുസ്തകങ്ങള്‍ വായികുകയും അത് വഴി മറ്റൊരുപാടു കാര്യങ്ങള്‍ നമ്മള്‍ ഗ്രഹിക്കുകയും ചെയ്യും.നമ്മള്‍ തിരുയുന്ന കാര്യവുമായി ഒരു ബന്ധവുമില്ലാത്ത മറ്റനേകം കാര്യങ്ങളിലൂടെ നമ്മള്‍ കടന്നു പോവെണ്ടാതായി വരും. അതൊക്കെ മറ്റൊരു അവസരത്തില്‍ നമുക്ക് തീര്‍ച്ചയായും ഗുണം ചെയ്യും.
ഈ കാര്യങ്ങള്‍ ഏതു സമയവും ലഭ്യമാണ് (ആയിരിക്കും) എന്നാ ബോധ്യം ഉള്ളതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടുന്ന കാര്യങ്ങള്‍ പഠിക്കാതെ അപ്പോഴത്തെ ആവശ്യത്തിനു ഉപയോഗിക്കുക ആണ് പലപ്പോഴും നടക്കുന്നത്. അദ്ധ്യാപകന്‍ ക്ലാസ്സ് നോട്ട് തയ്യാറാക്കുന്നത്, വിദ്യാര്ത്ഹികള്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യരക്കുന്നതോ, ആളുകള്‍ ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതോ എല്ലാം ഇങ്ങനെ നടക്കാറില്ലേ? അറിവുകള്‍ ഇന്‍റര്‍നെറ്റില്‍ അല്ലാതെ നമ്മളിലേക്ക് കയറാന്‍ ഇതുകൊണ്ട് പറ്റില്ല. അതുകൊണ്ടു തന്നെ മറ്റൊരവസരത്തില്‍ ഇതേ കാര്യം വീണ്ടും ആവശ്യം വന്നാല്‍ നമുക്ക് വീണ്ടും "സെര്‍ച്ച്" ചെയ്യേണ്ടതായി വരും. പല കാര്യങ്ങളെ പറ്റിയുള്ള പല അറിവുകള്‍ നമ്മുടെ മസ്തിഷ്കത്തില് ഇരിക്കുമ്പോള്‍, ഒരു പ്രത്യേക ആവശ്യത്തിനു അവയുടെ ആഗന്തുകമായ മറ്റൊരു ഫലമാണ് നമ്മള്‍ അറിഞ്ഞോ അറിയാതെയോ പുറത്ത് വരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നും "ഒരു പ്രത്യേക കാര്യത്തെ പറ്റി താത്കാലികമായി ലഭിക്കുന്ന വിവരങ്ങളെകൊണ്ട് ഇത് സാധ്യമല്ല. ഇന്നത്തെ ടെക്നോളജിയില്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ഇങ്ങനെ ഒരു അഗന്തുകമായ ഫലം ലഭിക്കാനും സാധിക്കില്ല.
മനുഷന്റെ ഒര്മയെക്കള്‍ കമ്പ്യൂട്ടറിന്റെ ഓര്‍മയില്‍ (മെമ്മറി) ഇന്ന് കാര്യങ്ങള്‍ ശേഖരിച്ചു വെയ്ക്കപ്പെട്ടിട്ടുള്ളത്. അവയില്‍ നിന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള കാര്യങ്ങള്‍ എടുത്തു ഉപയോഗിക്കുക മാത്രംമാണ് നമ്മളില്‍ പലരും ചെയ്യുന്നത്.
ആഴം മാത്രമുള്ള കിണറ്റിലോ, പരന്നു കിടക്കുന്ന പാട ശേഖരങ്ങളിലോ അല്ല, മറിച്ച് ആഴവും പരപ്പുമുള്ള മഹാസാഗരങ്ങളില്‍ നിന്നാണ് നമുക്ക് മുത്തും പവിഴവും കിട്ടുന്നത്.
ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്തിലെ എല്ലാ അറിവുകളും ശേഖരിച്ചു വെച്ചിട്ടുള്ള ഈ മഹാശൃംഖല നമുക്ക് ചെയ്യുന്ന ഗുണങ്ങള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ അത് നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. അറിവുകള്‍ വിരല്‍ത്തുമ്പില്‍ അല്ലാതെ മഷ്തിഷ്കത്തില്‍ സൂക്ഷിച്ചു വെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
Monday, January 25, 2010
Philosophy of RC circuit and Life
Do you feel some absurdity in the heading? How does an RC circuit related to life? For electronics engineer, who works in analog field, RC circuit is his bread and butter – and hence related to his life. Is that the only relation?
Consider the circuit shown below and its response to a step DC voltage
Those who have studied a basic electronics will agree to this. The capacitor will charge toward the V (the peak voltage of the DC step) with a time constant RC, but ideally never reaches there (Practically some close value we take as the final destination, V).
Now consider the circuit.
This is a very famous Mono stable multivibrator. Here Q1 – OFF and Q2-ON is the stable state. Now, an external trigger will bring the circuit to its unstable state – Q1 ON and Q2 OFF. Now, C1 will charge from Vcc through R2, and once the capacitor voltage reaches VBEon it goes back to its stable state. Now comes one important question. What is the path (voltage curve) that capacitor takes to charge. As everybody knows, it is normal exponential curve towards Vcc, and in between the charging stops because of the state change of the circuit.
Is it something similar to what happening in out lives? Everybody travels through a path expecting the final destination which is at very high and far point. But in between something happens which is not in our hand, and the charging stops.
The first circuit also behaves in a very similar way. We expect to reach the final destination and after some time we think that we have reached there (Though not everybody). But in reality are we reaching the final destiny or is it our belief?
Wednesday, November 4, 2009
ഡോക്ടറെ കാണാന്‍
ഇക്കഴിഞ്ഞ ദിവസം എന്റെ ഏഴ് മാസം പ്രായമുള്ള മകനെയും കൊണ്ടു ഒരു പ്രശസ്ത ആശുപത്രിയില്‍ പോകേണ്ടി വന്നു. മറ്റുള്ളവര്‍ പറഞ്ഞു കേട്ട, അവിടെയുള്ള ഒരു നല്ല "കുട്ടികളുടെ ഡോക്ടറെ" കാണിക്കാന്‍ കൊണ്ടു പോയതാണ്. തലേ ദിവസം തന്നെ മുന്കൂടി ബുക്ക് ചെയ്തിരുന്നു. ടോക്കണ്‍ നമ്പര്‍ 44 ആണെന്നും ഉച്ചക്ക് 12.30-ഓടെ എത്തണം എന്നും പറഞ്ഞിരുന്നു. പറഞ്ഞ പ്രകാരം ഞങ്ങള്‍ അവിടെ 12.15-ഓടെ എത്തി. അവിടെ എത്തിയപ്പോള്‍ കണ്ട അവസ്ഥ - നല്ല തിരക്കുള്ള ആശുപത്രി. ടോക്കണ്‍ നമ്പര്‍ 19 - ഡോക്ടറെ കാണാന്‍ കയറിയിട്ടേ ഉള്ളൂ. അതായത് കുറഞ്ഞ പക്ഷം ഒരു 2 മണിക്കൂറെങ്കിലും കഴിയാതെ ഞങ്ങള്ക്ക് ഡോക്ടറെ കാണാന്‍ കഴിയില്ല. അവിടെ കൂടിയിരുന്ന മറ്റു പലരുടെയും അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. പലരും കുറെ നേരമായി കാത്തിരിക്കുന്നവരാണ്, അല്ലെങ്കില്‍ ഇതുപോലെ കാത്തിരിക്കേണ്ടവരാണ്.
മറ്റു പല രോഗങ്ങളും ഉള്ളവരുടെ കൂടെ നമ്മള്‍ ഇനി സമയം ചിലവഴിക്കണം.
സാധാരണയായി ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരുന്നവര്‍ എന്തെങ്കിലും രോഗം ഉള്ളവരും അതുകൊണ്ട് തന്നെ ശരീരം ക്ഷീണിച്ചവരും ആയിരിക്കും. അവരുടെ രോഗപ്രതിരോധ ശക്തി കുറവും ആയിരിക്കും. അപ്പോള്‍ മറ്റു രോഗം ഉള്ളവരുടെ അടുത്ത് സമയം ചിലവഴിക്കുമ്പോള്‍ (പ്രത്യേകിച്ചു പകരുന്ന അസുഖം ഉള്ളവരുടെ) അത് നമുക്കും പകരാന്‍ ഉള്ള സാധ്യത കൂടുതല്‍ അല്ലെ?
ചെറിയ കുട്ടികളുടെ കാര്യം കൂടുതല്‍ സങ്കീര്‍ണം അല്ലെ? അവരുടെ ഭക്ഷണം, മറ്റു ചിട്ടകള്‍ എല്ലാം താറുമാറാവും. അത് തന്നെ അവര്ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രികള്‍ എങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ?
മുന്‍കൂട്ടി ബുക്ക് ചെയ്തു വരുന്ന ആളുകളെ പറഞ്ഞ സമയത്ത് പരിശോധിച്ച് പറഞ്ഞയച്ചാല്‍ ഇതു ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നു. അവിടെ നേരിട്ടു വരുന്ന രോഗികളെ എങ്ങനെ പരിശോധിക്കും എന്നൊക്കെ ആലോചിക്കേണ്ട വിഷയങ്ങള്‍ ആണ് - 2 വ്യത്യസ്ഥ സമയങ്ങളില്‍ ആക്കാന്‍ പറ്റില്ലേ?
(ഇപ്പോള്‍ എനിക്ക് തോന്നുന്നു അഡ്മിറ്റ് ചെയ്ത രോഗികളുടെയും അവസ്ഥ മറ്റൊന്ന് അല്ല എന്ന്. പരന്നു നടക്കുന്ന രോഗാണുക്കളുടെ ഇടക്കുള്ള ഒരു ജീവിതം !)
Tuesday, October 27, 2009
ചായ
അപ്പോഴാണ് ക്യാന്റീനിലെ കുട്ടി ചായയും ചെറിയ എന്തോ പലഹാരവുമായി വന്നത്. - പരീക്ഷ "ഇന്‍വിജിലേഷന്‍" ചായ. ഞാന്‍ നില്ക്കുന്ന ഹാളില്‍ വേറെ ആരും ഇല്ലാത്തതുകൊണ്ട് പുറത്ത് പോവാന്‍ പറ്റില്ല. അവിടെ നിന്നുകൊണ്ട് തന്നെ അത് കഴിക്കണം.ഇത്രയും കുട്ടികള്‍ ഇരുന്നു പരീക്ഷ എഴുതുമ്പോള്‍ അവരുടെ മുന്‍പില്‍ വച്ചു ഞാന്‍ മാത്രം ചായ കുടിക്കുന്നതെങ്ങനെ?
കാലങ്ങള്‍ വകഞ്ഞ് മാറ്റിക്കൊണ്ട് ഓര്‍മ്മകള്‍ വികൃതികുട്ടികളെപ്പോലെ മനസ്സിലേക്ക് തള്ളിക്കയറി. ഞങ്ങളുടെ നാട്ടിന്പുറത്തുള്ള സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്ന്ന സമയം. എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു.തത്ക്കാലം നമുക്കു അയാളെ സാജു എന്ന് വിളിക്കാം. സാജുവിന്റെ അമ്മ അവിടുത്തെ തന്നെ ടീച്ചര്‍ ആണ്.
എന്നും ഇന്റര്‍വെല്‍ സമയത്ത് ഞങ്ങള്‍ കളിക്കുമ്പോള്‍ സാജുവിന്റെ അമ്മ അവനെ വിളിക്കും. കളി നിര്‍ത്തി സാജു ടീച്ചര്‍മാരുടെ മുറിയിലേക്ക് പോവും. ആദ്യമോന്നും കാര്യം മനസ്സിലായിരുന്നില്ല. പിന്നീടെപ്പൊഴോ മനസ്സിലായി അവന്‍ അവരുടെ കൂടെ ചായ കുടിക്കാനാണ് പോവുന്നതെന്ന്. അവന്‍ അവരുടെ കൂടെ ഇരുന്നു പാല്‍_ചായ കുടിക്കാറുണ്ടെന്നും.എന്റെ അമ്മ ഒരു ടീച്ചര്‍ അല്ലാത്തത്തിനു ഞാന്‍ ആദ്യമായി സങ്കടപ്പെട്ടത് അന്നാണ് (പല അവസരങ്ങളിലും പിന്നീട് പക്ഷെ എനിക്ക് സന്തോഷം തോന്നിയിട്ടുണ്ട് - അമ്മയ്ക്ക് എന്റെ കൂടെ കളിയ്ക്കാന്‍ ഒരുപാടു സമയം ഉണ്ടായിരുന്നുവല്ലോ).
ഒന്നു-രണ്ടു വര്‍ഷങ്ങക്ക് ശേഷം എനിക്കൊരു ചെറിയമ്മ വന്നു. ചെറിയമ്മ അവിടുത്തെ ടീച്ചര്‍ ആയി ജോലിക്ക് കയറി. ആദ്യ ദിവസത്തെ ഇന്റര്‍വെല്‍ സമയം.സാജുവിനെ അവന്റെ അമ്മ വിളിച്ച ഉടനെ എന്നെ ചെറിയമ്മ വിളിച്ചു. കുട്ടികള്‍ എല്ലാവരും പുറത്ത് പോയ ഒരു ക്ലാസ്സ്-റൂം തന്നെയാണ് ടീച്ചര്‍മാരുടെയും മുറി. അവിടെ ചെന്നപ്പോള്‍ എനിക്കായി ഒരു പാല്‍_ചായയും എന്തോ ഒരു പലഹാരവും വെച്ചിരിക്കുന്നു. സന്തോഷത്തോടെ അവിടെയിരുന്ന് അതൊക്കെ കഴിച്ചു. പിന്നീടെന്നും അത് തുടര്‍ന്നു.
ഇതിന്റെ മറ്റൊരു വശം ആലോചിക്കാനുള്ള ബുദ്ധിയോ പക്വതയൊ എനിക്ക് അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ അറിയുന്നു ഞാന്‍ ചെയ്തിരുന്നത് ഒരു മോശം കാര്യമായിരുന്നു എന്ന്. ആദ്യം സാജു ഒറ്റയ്ക്ക് പോയിരുന്നപ്പോള്‍ ഞാന്‍ സങ്കടപ്പെട്ടതുപോലെ പിന്നീട് ഞങ്ങള്‍ രണ്ടു പേരും പോവാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരും സങ്കടപെട്ടിട്ടുണ്ടാവില്ലേ? അത് തിരിച്ചറിയാതെ ഞാന്‍ കുറച്ചെന്തോ വലിയവനായി എന്നുള്ള ഒരു അഹങ്കാരമായിരുന്നില്ലേ എന്റെ മനസ്സിലുണ്ടായിരുന്നത്? അന്ന് ആ പ്രായത്തില്‍ അത് തിരിച്ചറിയാന്‍ എനിക്ക് പറ്റിയില്ല.
ഇപ്പോള്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട് - കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഞാനും കഴിക്കാതിരിക്കാന്‍.
പരീക്ഷ എഴുതുന്ന കുട്ടികളുടെ മുന്‍പില്‍ വച്ചു അവര്ക്കു കൊടുക്കാതെ ഒന്നും കഴിക്കാന്‍ എന്റെ മനസ്സു അനുവദിക്കുന്നില്ല.........
ക്യാന്റീനിലെ കുട്ടി തിരിച്ചുപോയിരിക്കുന്നു...................................
Monday, October 26, 2009
ഓര്‍മ്മകള്‍
നമ്മുടെ ജീവിത ചരിത്രമാണ് ഓര്‍മ്മകള്‍. അത് നാം തന്നെ സൃഷ്ടിക്കുന്നതാണ്.........
Thursday, October 22, 2009
ഏകാന്തനായ ശുനകന്‍
ഏകാന്തനായ ശുനകന്‍
മെലിഞ്ഞൊരു പട്ടിയാവുന്നു - ഞാന്‍
ബുദ്ധിയുള്ളോരു പട്ടി.
ഏകനായി കാടു തോറും
പാത തോറും തെരുവ് തോറും
തെണ്ടി നടക്കലെ ജോലി.
എല്ലാം സഹിച്ചു തളര്‍ന്നോന്‍
തീറ്റ തേടിയലഞ്ഞു തളര്‍ന്നോന്‍
ചീത്തയായൊരു പട്ടിയാവുന്നു - ഞാന്‍
ഭ്രാന്തനായൊരു പട്ടി.
ആടിനെ കൊന്നും കവര്‍ന്നും - രാത്രിയില്‍
ചന്ദ്രനു നേരെ കുരച്ചും
രാത്രി മനുജന്റുറക്കം കെടുത്തിയും
ഞാനൊരു കേമനാവുന്നു.
സ്വാതന്ത്ര്യമുള്ളോരു പട്ടിയാവുന്നു - ഞാന്‍
കാല് നക്കാത്തൊരു പട്ടി.
അരോഗ്യമില്ലാതെ, ഭക്ഷണം തേടി -
കവാടത്തില്‍ മുട്ടാതെ
കൂട്ടുകാരില്ലാതെ, തിന്നാന്‍,കുടിപ്പാനു-
മില്ലാതെ തെണ്ടി നടക്കുന്ന പട്ടി.
അടയുന്ന വാതിലും ചീറും ശിലകളും
തുപ്പും ചവിട്ടും വെറുപ്പും
മാത്രമെ ബാക്കിയാവുന്നു.
ചിലരെന്റെ കൂടെ വരുന്നു - പക്ഷെ
അവരും പിരിഞ്ഞുപോവുന്നു
എനിക്ക് താണ്ടേണ്ടൊരു പാതയെത്ര
കഠിനമായുള്ളതാണോര്‍ക്കുന്നു ഞാന്‍.
എത്രയും നല്ലതാണെന്റെ പാത
സുസ്ഥിരമായൊരു പാതയല്ലോ.
അന്വേഷണത്തിന്‍ വിശപ്പുമായി
ഏകനായ് യാത്ര തുടരുന്നേന്‍.
