Friday, March 26, 2010

കവിത

മറ്റുള്ളവര്‍ക്ക് കൊയ്തെടുത്ത്
വിശപ്പു് മാറ്റാന്‍
"കവി" "വിത"യ്ക്കുന്നതല്ലേ കവിത?

Friday, March 5, 2010

അറിവുകള്‍ വിരല്‍ത്തുമ്പില്‍ നില്‍ക്കുമ്പോള്‍

അറിവുകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ സൂര്യന് താഴെ, ഒരു പക്ഷെ മുകളിലും ഉള്ള ഏതൊരു കാര്യത്തിനെപ്പറ്റിയും വിവരങ്ങള്‍ ലഭിക്കാന്‍ നിമിഷാര്‍ദ്ധങ്ങള്‍ മതി. നമുക്ക് അറിയേണ്ട കാര്യത്തിനെ പറ്റി മുഴുവനായി ബോധ്യമുണ്ടാവനം എന്നുപോലും ഇല്ല. ഭാഗികമായി വാക്കുകള്‍ നല്‍കിയാല്‍ പോലും ബന്ധപ്പെട്ട വിഷയങ്ങളെ പറ്റിയുള്ള അറിവുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കും. ഗൂഗിള്‍ തുടങ്ങിയ "സെര്‍ച് എഞ്ചിനുകള്‍" അറിവുകളുടെ മഹാ ശേഖരങ്ങളുള്ള ബൃഹത്തായ ലൈബ്രറികളാണ്. ഇന്റര്‍നെറ്റ്‌ അറിയാവുന്ന ഏതൊരാള്‍ക്കും, ഏതു കാര്യത്തെക്കുറിച്ചും ഇങ്ങനെ വിവരങ്ങള്‍ ശേഖരിക്കാം. അറിവിന്റെ കാര്യത്തില്‍ സ്ഫോടനാത്മകമായ വിപ്ലവം ഇന്റര്‍നെറ്റ്‌ വരുത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിനൊരു മറുവശം കൂടി ഉണ്ട്. നമുക്കറിയേണ്ട കാര്യങ്ങള്‍ ഇന്റര്‍നെറ്റ്‌ "സെര്‍ച് എഞ്ചിനില്‍" നല്‍കിയാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പല പല സൈറ്റ്-കളില്‍ നിന്നും നമുക്ക് ലഭിക്കും. പക്ഷെ, മുന്‍പൊക്കെ ഒരു കാര്യത്തെ പറ്റി അറിയണമെങ്കില്‍ അറിവുള്ളവരോടു ചോദിക്കുകയോ പുസ്തകങ്ങള്‍ വായിക്കുകയോ വേണമായിരുന്നു. നമുക്ക് വേണ്ട കാര്യങ്ങള്‍ ഏതു പുസ്തകത്തിലാണ് ഉള്ളതെന്ന് പോലും പലപ്പോഴും അറിയുമായിരിക്കില്ല. അതുകൊണ്ടു തന്നെ ഒരു കാര്യം തിരയുന്നതിന്റെ ഭാഗമായി ഒരു പാടു പുസ്തകങ്ങള്‍ വായികുകയും അത് വഴി മറ്റൊരുപാടു കാര്യങ്ങള്‍ നമ്മള്‍ ഗ്രഹിക്കുകയും ചെയ്യും.നമ്മള്‍ തിരുയുന്ന കാര്യവുമായി ഒരു ബന്ധവുമില്ലാത്ത മറ്റനേകം കാര്യങ്ങളിലൂടെ നമ്മള്‍ കടന്നു പോവെണ്ടാതായി വരും. അതൊക്കെ മറ്റൊരു അവസരത്തില്‍ നമുക്ക് തീര്‍ച്ചയായും ഗുണം ചെയ്യും.

ഈ കാര്യങ്ങള്‍ ഏതു സമയവും ലഭ്യമാണ് (ആയിരിക്കും) എന്നാ ബോധ്യം ഉള്ളതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്നും കിട്ടുന്ന കാര്യങ്ങള്‍ പഠിക്കാതെ അപ്പോഴത്തെ ആവശ്യത്തിനു ഉപയോഗിക്കുക ആണ് പലപ്പോഴും നടക്കുന്നത്. അദ്ധ്യാപകന്‍ ക്ലാസ്സ്‌ നോട്ട് തയ്യാറാക്കുന്നത്, വിദ്യാര്ത്ഹികള്‍ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യരക്കുന്നതോ, ആളുകള്‍ ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതോ എല്ലാം ഇങ്ങനെ നടക്കാറില്ലേ? അറിവുകള്‍ ഇന്‍റര്‍നെറ്റില്‍ അല്ലാതെ നമ്മളിലേക്ക് കയറാന്‍ ഇതുകൊണ്ട് പറ്റില്ല. അതുകൊണ്ടു തന്നെ മറ്റൊരവസരത്തില്‍ ഇതേ കാര്യം വീണ്ടും ആവശ്യം വന്നാല്‍ നമുക്ക് വീണ്ടും "സെര്‍ച്ച്‌" ചെയ്യേണ്ടതായി വരും. പല കാര്യങ്ങളെ പറ്റിയുള്ള പല അറിവുകള്‍ നമ്മുടെ മസ്തിഷ്കത്തില് ഇരിക്കുമ്പോള്‍, ഒരു പ്രത്യേക ആവശ്യത്തിനു അവയുടെ ആഗന്തുകമായ മറ്റൊരു ഫലമാണ് നമ്മള്‍ അറിഞ്ഞോ അറിയാതെയോ പുറത്ത് വരുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നും "ഒരു പ്രത്യേക കാര്യത്തെ പറ്റി താത്കാലികമായി ലഭിക്കുന്ന വിവരങ്ങളെകൊണ്ട് ഇത് സാധ്യമല്ല. ഇന്നത്തെ ടെക്നോളജിയില്‍ ഇന്‍റര്‍നെറ്റില്‍ നിന്നും ഇങ്ങനെ ഒരു അഗന്തുകമായ ഫലം ലഭിക്കാനും സാധിക്കില്ല.

മനുഷന്റെ ഒര്മയെക്കള്‍ കമ്പ്യൂട്ടറിന്റെ ഓര്‍മയില്‍ (മെമ്മറി) ഇന്ന് കാര്യങ്ങള്‍ ശേഖരിച്ചു വെയ്ക്കപ്പെട്ടിട്ടുള്ളത്. അവയില്‍ നിന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള കാര്യങ്ങള്‍ എടുത്തു ഉപയോഗിക്കുക മാത്രംമാണ് നമ്മളില്‍ പലരും ചെയ്യുന്നത്.

ആഴം മാത്രമുള്ള കിണറ്റിലോ, പരന്നു കിടക്കുന്ന പാട ശേഖരങ്ങളിലോ അല്ല, മറിച്ച് ആഴവും പരപ്പുമുള്ള മഹാസാഗരങ്ങളില്‍ നിന്നാണ് നമുക്ക് മുത്തും പവിഴവും കിട്ടുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും ലോകത്തിലെ എല്ലാ അറിവുകളും ശേഖരിച്ചു വെച്ചിട്ടുള്ള ഈ മഹാശൃംഖല നമുക്ക് ചെയ്യുന്ന ഗുണങ്ങള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ അത് നമ്മള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. അറിവുകള്‍ വിരല്‍ത്തുമ്പില്‍ അല്ലാതെ മഷ്തിഷ്കത്തില്‍ സൂക്ഷിച്ചു വെക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.