Monday, May 18, 2015

കാലം

മാധ്യമങ്ങളിലും സ്വകാര്യ സംഭാഷണങ്ങളിലുമൊക്കെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന  പ്രയോഗങ്ങളാണ്‌ കാലം തെറ്റി പെയ്യുന്ന മഴ, കാലം തെറ്റി പൂത്ത ചെടികൾഎന്നൊക്കെ. മനുഷ്യനാണ്‌ പ്രകൃതിയേക്കാൾ വലുത് എന്ന അഹങ്കാരത്തിൽ നിന്നല്ലേ ഇത്തരം പ്രയോഗങ്ങൾ വരുന്നത്. യഥാർത്ഥത്തിൽ പ്രകൃതിയിലെ പരിണാമങ്ങളെ രേഖപ്പെടുത്താൻ മനുഷ്യനുണ്ടാക്കിയ ഒരു അളവുകോൽ മാത്രമല്ലേ കാലം എന്ന സങ്കല്പം? അപ്പോൾ പ്രകൃതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിനനുസരിച്ച് കാല സങ്കല്പത്തിലും നമ്മളല്ലേ അനുയോജ്യമായ മാറ്റങ്ങൾ വരുത്തേണ്ടത്. അല്ലാതെ, നമ്മൾ നിർവ്വചിച്ച കാലം എന്ന അളവുകോലാണ്‌ നിത്യമായ ശരി എന്നും അതിൽ നിന്നും വ്യതിചലിയ്ക്കുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളെല്ലാം തെറ്റാണെന്നും നമുക്കെങ്ങനെയാണ്‌ പറയാനാവുക

No comments:

Post a Comment