ഇതേ വരെ ഇങ്ങനെ ഒരു വാചകം എവിടേയും വായിച്ചിട്ടില്ലെങ്കിലും ഒരു പക്ഷെ വായിച്ചാല്‍ ഒരിക്കലും ഞാന്‍ അദ്ഭുതപ്പെടുകയില്ല എന്നെനിക്ക് ഉറപ്പാണ് (പേരിന്‍റെ പേരില്‍ ഒരു പക്ഷെ അദ്ഭുതപ്പെട്ടേക്കാം !). കാരണം, പല സ്ഥലങ്ങളില്‍ പല സന്ദര്‍ഭങ്ങളില്‍ ഇതേ മാതിരിയുള്ള എഴുത്തുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വര്‍ണ്ണശബളമായ “ഫ്ളക്സ്” ബോര്‍ഡുകളില്‍ തൊട്ട് വീടിന്റെ മുന്‍പില്‍ സ്വന്തം പേര് എഴുതിയ ബോര്‍ഡില്‍ വരെ കണ്ടിട്ടുള്ള ഒരു “മലയാള വധ”മാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
അഞ്ജനവും അജ്ഞാനവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവരാണ്‍ ഇത്തരം ബോര്‍ഡുകള്‍ എഴുതി വയ്ക്കുന്നത്. “ജ്ഞ“ യും “ഞ്ജ” യും വ്യത്യസ്ഥങ്ങളാണെന്ന് തിരിച്ചറിയാത്തവരാണിവര്‍. ജ ആദ്യവും ഞ പിന്നീടും ചേരുമ്പോള്‍ “ജ്ഞ” യും ഞ ആദ്യവും ജ പിന്നീടും ചേരുമ്പോള്‍ “ഞ്ജ” യും ഉണ്ടാവുന്നു. അവ രണ്ട് വ്യത്യസ്ഥ കൂട്ടക്ഷരങ്ങളും അവയ്ക്ക് രണ്ട് രീതിയിലുള്ള ഉച്ചാരണങ്ങളും ആണ്‍.
സാധാരണയായി ഒരാളുടെ പേര് എഴുതുമ്പോള്‍ വിശേഷണമായി ശ്രീ ചേര്‍ക്കാറുണ്ട്. ഒന്നിലധികം ആളുകള്‍ ഉണ്ടെങ്കില്‍ ആദ്യം സര്‍വ്വശ്രീ ചേര്‍ത്ത് എല്ലാവരുടേയും പേരുകള്‍ എഴുതും. പിന്നെ എല്ലാവര്‍ക്കും വെവ്വേറെ ശ്രീ ചേര്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ പുതിയ പരിഷ്ക്കാരം എല്ലാവര്‍ക്കും സര്‍വ്വശ്രീ എന്ന വിശേഷണം കൊടുക്കുക ആണ്‍!. (കൂടുതല്‍ ബഹുമാനം കാണിക്കാനാണോ ഇങ്ങനെ എഴുതുന്നവര്‍ ഉദ്ദേശിക്കുന്നത് എന്നു തോന്നും എഴുതിയിരിക്കുന്നത് കണ്ടാല്‍).
ഇത്തരം തെറ്റുകള്‍ കടന്നു കൂടിയിരിക്കുന്ന ബോര്‍ഡുകള് പല ഭാഗത്തും കാണാം. നമ്മള്‍ സ്വന്തം കാര്യത്തിന് എഴുതുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍ പോട്ടെ, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നവയിലെങ്കിലും ശരിയായി എഴുതി വയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതല്ലേ? അതു വായിച്ച് വളര്‍ന്നു വരുന്ന പുതിയ തലമുറയെ ഓര്‍ത്തെങ്കിലും………….

No comments:
Post a Comment