എന്‍റെ രാജ്യത്തു നിന്നും നിങ്ങളുടെ രാജ്യത്തിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
നമ്മള്‍ അധികം ദൂരത്തല്ലെന്നു മനസ്സിലായത്
എന്‍റെ നാട്ടില്‍ നിന്നും നിങ്ങളുടെ നാട്ടിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
നമ്മള്‍ വളരെ അടുത്താണെന്നു മനസ്സിലായത്
എന്‍റെ വീട്ടില്‍ നിന്നും നിങ്ങളുടെ വീട്ടിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
നമ്മള്‍ ഒരു വേലിയ്ക്ക് അപ്പുറവും ഇപ്പുറവും ആണെന്നു മനസ്സിലായത്
എന്‍റെ മനസ്സില്‍ നിന്നും നിങ്ങളുടെ മനസ്സിലേയ്ക്ക്
വഴി അന്വേഷിച്ചെത്തിയപ്പോഴാണ്
എന്നില്‍ നിന്നും നിങ്ങളിലേയ്ക്ക് അധികം ദൂരമില്ലെന്നു മനസ്സിലായത്
രാജ്യങ്ങളും നാടുകളും വീടുകളും അടുത്താണെന്ന് അറിഞ്ഞപ്പോഴാണ്
ലോകം എത്ര ചെറുതാണെന്നു മനസ്സിലായത് !
മനസ്സുകള്‍ അടുത്താണെന്നു അറിഞ്ഞപ്പോഴാണ്
ലോകം എത്ര വലുതാണെന്നു മനസ്സിലായത് !
Wednesday, January 28, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment