Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, March 25, 2015

ദൈവവും പ്രേതവും ശാസ്ത്രത്തിലും !!

God Particle; Source: Google Images
ദൈവവും പ്രേതവുമൊന്നും ഇല്ലെന്നും അതെല്ലാം മനുഷ്യമനസ്സിന്റെ വെറും തോന്നലുകളാണെന്നും, ഇവിടെ മനുഷ്യരെ ചൂഷണം ചെയ്യുന്ന മതനേതാക്കളാണ്‌ ഇവയെല്ലാം ഉപയോഗിയ്ക്കുന്നതെന്നും “ശാസ്ത്ര”ത്തിന്റെ പേരിൽ പലരും വാദിയ്ക്കുന്നുണ്ട്. എന്നാൽ ഇതേ ശാസ്ത്രം തന്നെ പുതുതായി കണ്ടെത്തുന്ന കണികകൾക്ക് പേരിടുന്നത് 'ദൈവകണ'മെന്നും 'പ്രേതകണ'മെന്നുമൊക്കെയാണ്‌. 
Ghost Particle; Source: Google Images

ശാസ്ത്രവും തുടങ്ങിയോ മനുഷ്യനെ ചൂഷണം ചെയ്യാൻ !.

Monday, March 23, 2015

അച്ഛനും മകനും


ഞാനെന്‍റെ മകനെ കാണാൻ തുടങ്ങിയപ്പോഴാണ്‌,
അച്ഛനേയും കണ്ടു തുടങ്ങിയത്. 

Friday, March 26, 2010

കവിത

മറ്റുള്ളവര്‍ക്ക് കൊയ്തെടുത്ത്
വിശപ്പു് മാറ്റാന്‍
"കവി" "വിത"യ്ക്കുന്നതല്ലേ കവിത?

Friday, October 9, 2009

ഇന്നലെ, നാളെ, ഇന്നു

ഇന്നലെയുടെ ഓര്‍മകളും നാളെയുടെ സ്വപ്നങ്ങളും പേറുന്ന ഇന്നിലുള്ളതോ - കുറെ യാഥാര്ത്ഥ്യങ്ങള്‍!

Friday, September 18, 2009

യാത്രകള്‍

യാത്രകള്‍ ഒരിക്കലും അവസാനിക്കുന്നില്ല (ഒരു പക്ഷെ അവസാനത്തെ മാത്രം - പക്ഷെ അതിനെ പറ്റി തീര്ച്ചയുമില്ല). ഓരോ യാത്രയുടെയും അവസാനം മറ്റൊന്ന് തുടങ്ങുന്നു. അങ്ങനെ യാത്രകളുടെ അറ്റമില്ലാത്ത ചങ്ങല ആണ് ജീവിതമെന്ന ഈ മഹായാത്ര.

Wednesday, February 25, 2009

നക്ഷത്രങ്ങളും പൂമ്പാറ്റകളും

നക്ഷത്രങ്ങള്‍ ആകാശത്തുനിന്നും പൂമ്പാറ്റകളായി ഭൂമിയിലേക്ക് പറന്നിറങ്ങി പൂവുകള്‍ ആയതാണോ, അതോ പൂവുകള്‍ ഭൂമിയില്‍നിന്നും പൂമ്പാറ്റകളായി പറന്നുപൊങ്ങി നക്ഷത്രങ്ങള്‍ ആയതാണോ? – ഒരു കാര്യം തീര്‍ച്ചയാണ്, നക്ഷത്രങ്ങളും പൂവുകളും പൂമ്പാറ്റകളും വ്യത്യസ്ഥങ്ങള്‍ അല്ല.

നക്ഷത്രങ്ങള്‍ ഇല്ലാത്ത ആകാശവും പൂക്കളും പൂമ്പാറ്റകളും ഇല്ലാത്ത ഭൂമിയും എത്ര അസുന്ദരമാണ്....